പൂനെയില്‍ ഒമിക്രാണ്‍ ബാധിച്ച 3 വയസ്സുകാരി രോഗമുക്തയായി

Update: 2021-12-11 14:13 GMT

പൂനെ: കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച് മഹാരാഷ്ട്രയിലെ പൂനെയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. ഒമിക്രോണിനു പുറമെ പെണ്‍കുട്ടിക്ക് പ്രദേശത്ത് പുതുതായി കണ്ടെത്തിയ ഒരു വകഭേദവും സ്ഥിരീകരിച്ചിരുന്നു. അതേസമയം രോഗിയില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പൂനെയിലേ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശത്ത് രോഗം സ്ഥിരീകരിച്ച നാല് പേരില്‍ ഒരാളാണ് മൂന്ന് വയസ്സുകാരി. മറ്റ് മൂന്ന് പേരും പ്രായപൂര്‍ത്തിയായവരാണ്. അവരില്‍ ഒരാള്‍ സ്ത്രീയും രണ്ട് പേര്‍ പുരുഷന്മാരുമാണ്.

നൈജീരിയയില്‍ നിന്നെത്തിയ ഒരു സ്ത്രീയുടെയും മകളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് എല്ലാവരും. അവര്‍ക്ക് രണ്ടു പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

തന്റെ ബന്ധുവിനെ കാണുന്നതിനായാണ് സത്രീ നൈജീരിയയില്‍ നിന്നെത്തിയത്.

ഇവര്‍ക്കും രണ്ട് മക്കള്‍ക്കും പുറമെ സഹോദരന്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ എന്നിവര്‍ക്കും രോഗം ബാധിച്ചിരുന്നു.

രാജ്യത്ത് ഇന്നുവരെ 33 പേര്‍ക്കാണ് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

Tags:    

Similar News