കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 21കാരന്‍ മരിച്ചു

കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ്

Update: 2023-04-12 05:48 GMT

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍(21)ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ നാട്ടുകാര്‍ കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച് അവശനായ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് രാജഗിരി. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് എബിന്‍.വാഴകുണ്ടത്തെ കാട്ടാത്ത് ഷാജുവിന്റെയും സജിനിയുടെയും മകനാണ്. സഹോദരന്‍ ബിബിന്‍.



Tags:    

Similar News