മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97 പോലിസുകാര്‍ക്ക് കൊവിഡ്

Update: 2020-10-12 10:09 GMT

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം കേസുകള്‍ 25,079 ആയി. 2,205 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇതുവരെ 22,614 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. ഇതുവരെ പോലിസ് ഫോഴ്സില്‍ 260 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

സംസ്ഥനത്ത് ഇന്നലെ 10,792 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,28,226 ആയി. 309 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ മരണം 40,349 ആയി. 10,461 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തിരുടെ എണ്ണം 12,66,240 ആണ്. 2,21,174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്