പാലക്കാട്: ട്രെയിനില്‍ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവ് പിടികൂടി

Update: 2021-10-10 13:36 GMT

പാലക്കാട്: പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസില്‍ എറണാകുളത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നെന്ന് സംശയിക്കുന്ന 9.5 കിലോ ഗ്രാം കഞ്ചാവ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്ില്‍ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് 52 കിലോ കഞ്ചാവാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന്‍ ബി രാജ് അറിയിച്ചു.

ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍. പി സന്തോഷ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മാരായ വി സവിന്‍, എന്‍ അശോക്, സിവില്‍ എക്‌സൈസ് ഓഫിസര്‍. ടി വി അജീഷ് എ മുരളീധരന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. 

Tags:    

Similar News