പാലക്കാട് 9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

Update: 2021-06-25 06:11 GMT
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയെ ആണ് മാതാവിന്റെ കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.നാട്ടുകല്‍ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.


സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത് എല്ലാവര്‍ക്കുമൊപ്പം ചക്ക കഴിച്ച് ഇരുന്ന കുട്ടി മുറിക്കുള്ളിലേക്ക് കയറി പിന്നീട് ആത്മഹത്യം ചെയ്യുകയായിരുന്നു എന്നാണ്. മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പറയുന്നു.