മഴക്കെടുതി; കാഞ്ഞിരപ്പള്ളി താലൂക്കില്‍ 9 ക്യാംപുകള്‍ ആരംഭിച്ചു

Update: 2021-10-16 10:02 GMT

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കൂട്ടിക്കല്‍, കൂവപ്പള്ളി ഒഴികെയുളള പ്രദേശങ്ങളില്‍ നിന്ന് ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളില്‍ എത്തിച്ചു. 

കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്, പഞ്ചായത്ത് ഓഫിസിലും വെള്ളം കയറിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ കിഴക്കന്‍ മേഖലയെയാണ് മഴ കൂടുതല്‍ ബാധിച്ചത്. അവിടെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടി. ഈരാറ്റുപേട്ട- മുണ്ടക്കയം ഭാഗത്ത് മന്ത്രി വാസവന്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു.