കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Update: 2023-02-10 05:01 GMT

കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഐവര്‍കുളം സ്വപ്‌നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ (13) ആണ് മരിച്ചത്. പെരളശ്ശേരി എകെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News