കൊറോണ ബാധ: 80 ശതമാനം പേര്‍ക്കും വെറും ജലദോഷപ്പനി പോലെ, തനിയെ മാറും: ഐസിഎംആര്‍ മേധാവി

രോഗത്തിന്റെ വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രധാനം രോഗബാധയുള്ളവരെയും അതിന് സാധ്യതയുള്ളവരെയും ഐസൊലേഷനിലെത്തിക്കുക എന്നതാണ്

Update: 2020-03-22 12:10 GMT

ന്യൂഡല്‍ഹി: ജനങ്ങളിലെ എണ്‍പതു ശതമാനം പേര്‍ക്കും കൊറോണ ബാധിച്ചാലും അത് ജലദോഷപ്പനിയുടെ ബുദ്ധിമുട്ടുകളേ ഉണ്ടാക്കുകയുള്ളുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ.

''രോഗത്തെ നാം മനസ്സിലാക്കണം. രോഗം ബാധിക്കുന്ന 80 ശതമാനം പേര്‍ക്കും നീര്‍വീഴ്ചപ്പനിയ്ക്കു സമാനമായ ബുദ്ധിമുട്ടേ ഉണ്ടാവുകയുളളൂ. 20 ശതമാനം പേര്‍ക്ക് ചുമയും കഫക്കെട്ടും അനുഭവപ്പെടും ആശുപത്രിയിലെത്തിക്കുകയും വേണ്ടിവരും. ആശുപത്രിയിലെത്തുന്ന 5 ശതമാനം പേര്‍ക്ക് അനുബന്ധ ചികിത്സ വേണം. ചുരുക്കം ചിലര്‍ക്ക് പുതിയ മരുന്നുകളും കൊടുക്കണം''- '' മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ഭാര്‍ഗവ പറഞ്ഞു.

ഐസിഎംആര്‍ ഇതുവരെ 15000-17000 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. പരമാവധി ദിവസം 10000 ടെസ്റ്റ് നടത്താനുള്ള സൗകര്യവുമുണ്ട്. അതിനര്‍ത്ഥം ആഴ്ചയില്‍ 50000-70000 ടെസ്റ്റ് നടത്താനാവുമെന്നാണ്. ഈ രോഗത്തിന്റെ വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രധാനം രോഗബാധയുള്ളവരെയും അതിന് സാധ്യതയുള്ളവരെയും ഐസൊലേഷനിലെത്തിക്കുക എന്നതാണ്. ഈ വൈറസിന് വായുവിലൂടെ പരക്കാനാവില്ല. മറിച്ച് വെളളത്തുള്ളിക്കളിലൂടെ മാത്രമേ പ്രസരിക്കൂ.




Tags:    

Similar News