ആന്ധ്രപ്രദേശില്‍ മങ്കിപോക്‌സ് രോഗലക്ഷണങ്ങളുമായി 8 വയസ്സുകാരന്‍

Update: 2022-08-01 04:54 GMT

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസ്സുരാരന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. മുന്‍കരുതലെന്ന നിലയില്‍ കുട്ടിയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ജൂലൈ 30നാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടേത് മങ്കിപോക്‌സ് ആണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്.

കുട്ടിയുട മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കി. കുട്ടിയുടേത് മങ്കിപോക്‌സ് ആകാന്‍ സാധ്യതയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ ഖാന്‍ പറഞ്ഞു.

പൂനെയിലെ റിപോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ ഒഡീഷയില്‍നിന്നെത്തിയ കൂലിത്തൊഴിലാളികളാണ്. 15 വര്‍ഷമായി സംസ്ഥാനത്താണ് താമസം.

ഒരു ആഴ്ചമുമ്പാണ് കുട്ടിക്ക് പനിയും ത്വക്കില്‍ പാടുകളും പ്രത്യക്ഷപ്പെട്ടത്. കുഴപ്പമില്ലെന്ന് കരുതി ആദ്യം ശ്രദ്ധിക്കാതെ വിടുകയായിരുന്നുവത്രെ.

Tags: