തൃശൂരില്‍ പുതുതായി 8 കണ്ടെയിന്‍മെന്റ് സോണുകള്‍; 15 വാര്‍ഡുകളിലെ നിയന്ത്രണം ഒഴിവാക്കി

Update: 2020-08-05 14:21 GMT

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകള്‍/ വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 38, 39, 40, കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍.

രോഗ പകര്‍ച്ചാഭീഷണി കുറഞ്ഞതിനെ തുടര്‍ന്ന് 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 ഡിവിഷന്‍ /വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 21, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18,19, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, താന്ന്യം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, 18, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 13, കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. 

Tags: