നമീബിയയില്‍നിന്നുളള 8 ചീറ്റപ്പുലികള്‍ ഇന്നെത്തും

Update: 2022-09-16 09:05 GMT

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് 8 ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. രാജസ്ഥാനിലെ കുനൊ നാഷനല്‍ പാര്‍ക്കിലേക്കുളളവയാണ് ഇവ. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

നീണ്ട 70 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരുന്നത്. മധ്യപ്രദേശിലെ കുനൊ നാഷനല്‍ പാര്‍ക്കില്‍ ഇവയില്‍ മൂന്നെണ്ണത്തിനെ ആദ്യം സ്വതന്ത്രമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചീറ്റകളെ വാങ്ങിയത്. പ്രധാനമന്ത്രിതന്നെ ഇവയില്‍ മൂന്നെണ്ണത്തിനെ സ്വതന്ത്രരാക്കും. ക്വാറന്റീന്‍ കഴിഞ്ഞ ശേഷമേ ഇവയെ പൂര്‍ണസ്വതന്ത്രരാക്കൂ.

ബോയിങ് 747 വിമാനത്തിലാണ് ഇവയുടെ യാത്ര.

സപ്തംബര്‍ 17ന് ജെയ്പൂരലെത്തിക്കാനായിരുന്നു ആദ്യ പദ്ധതി.