ഫ്രാന്‍സില്‍ 76 പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Update: 2020-12-03 10:39 GMT

പാരീസ്: ഫാര്‍സില്‍ നടപ്പിലാക്കുന്ന ഇസ്‌ലാം വിരുദ്ധ നടപടികളെ തുടര്‍ന്ന് 76 പള്ളികളില്‍ പരിശോധന നടത്താനുള്ള നീക്കവുമായി അധികൃതര്‍. സംശയമുള്ള 76 പള്ളികളില്‍ പരിശോധന നടത്തുമെന്നും സര്‍ക്കാറിനെതിരെയാണെന്ന് കണ്ടാല്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.


വിഘനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന 66 കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങിയതായും ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം ന്യൂനപക്ഷ ജനസംഖ്യയുള്ള രാജ്യമായ ഫ്രാന്‍സില്‍ അടുത്തിടെയായി ഇസ്‌ലാം വിരുദ്ധ നടപടികള്‍ ശക്തമാണ്. ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന ഒരു മതമായി ഇസ്ലാമിനെ വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ വാക്കുകള്‍ ലോകവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിക്കുന്നതിനെ അനുകൂലിച്ച സര്‍ക്കാറിന്റെ സമീപനവുമ വിമര്‍ശത്തിനിടയാക്കി. ക്രിസിതീയ സഭാ നേതാക്കള്‍ ഉള്‍പ്പടെ ഇതിനെ വിമര്‍ശിച്ചിരുന്നു. ഇസ്‌ലാമിക സംഘടനകള്‍ക്കെതിരെയും ഫ്രാന്‍സ് നിരോധന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.




Tags:    

Similar News