പ്രദേശവാസികള്‍ക്ക് വ്യവസായശാലാ നിയമനങ്ങളില്‍ 75 ശതമാനം സംവരണം; ഹരിയാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി

Update: 2022-02-03 09:44 GMT

ഛണ്ഡീഗഢ്;  വ്യവസായശാലകളിലെ നിയമനങ്ങളില്‍ പ്രദേശവാസികള്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതി. ഹരിയാന, പഞ്ചാബ് ഹൈക്കോടതിയുടെ ജസ്റ്റിസ് അജയ് തിവാരിയും പങ്കജ് ജെയിനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നിര്‍ദേശം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. വിശദമായ ഉത്തരവ് താമസിയാതെ പുറപ്പെടുവിക്കും.

ഫരീദാബാദ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതേ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഗര്‍ഗോണ്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനും ഹരജി നല്‍കിയിരുന്നു. സ്വകാര്യമേഖലിയില്‍ പ്രദേശവാസികള്‍ക്ക് നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനായിരുന്നു ഹരിയാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. 

മണ്ണിന്റെ മക്കള്‍ വാദം തൊഴിലുടമയുടെ ഭരണഘടനാപരമായ അവകാശത്തിനെതിരാണെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്.

സ്വകാര്യ മേഖലയില്‍ കഴിവും മറ്റും പരിഗണിച്ചാണ് തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നതെന്നും രാജ്യത്ത് എവിടെയും തൊഴിലെടുക്കാന്‍ ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. 

Tags:    

Similar News