ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയില്‍: കടുവ സെന്‍സസ് റിപോര്‍ട്ടുമായി പരിസ്ഥിതി മന്ത്രാലയം

Update: 2020-07-28 08:49 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കടുവ ദിനത്തിനു മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കടുവ സെന്‍സസ് റിപോര്‍ട്ട് പറത്തിറക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറാണ് ഡല്‍ഹി നാഷണല്‍ മീഡിയ സെന്ററില്‍ നടന്ന ചടങ്ങില്‍ സര്‍വെ റിപോര്‍ട്ട് പുറത്തുവിട്ടത്. ലോക്കെ കടുവകളില്‍ 70 ശതമാനവും ഇന്ത്യയിലാണെന്ന് മന്ത്രി പറഞ്ഞു. കടുവ ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ പ്രകാശന കര്‍മ്മം പരിസ്ഥിതി സഹമന്ത്രി ബബുല്‍ സുപ്രിയൊ നിര്‍വഹിച്ചു.

കടുവകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് അഭിഭാനമുണ്ട്. ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ്. കടുവകളുള്ള മറ്റ് 13 ലോകരാജ്യങ്ങളുമായി ഇന്ത്യ ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയ്ക്ക് നിരവധി 'മൃദുശക്തി'കളുണ്ട്. അതില്‍ പ്രധാനമാണ് ജീവജാലങ്ങളും മൃഗങ്ങളും. ഇന്ത്യയില്‍ 30,000 ആനകളും 3000 ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും 500 സിംഹങ്ങളുമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''നമുക്ക് ധാരാളം സസ്യ ജീവജാല സമ്പന്നുണ്ട്. അതില്‍ നാം അഭിമാനം കൊള്ളുന്നു. ജൈവവൈവിധ്യം വര്‍ധിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. അത് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം നടത്താന്‍ നാം തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ വെള്ളവും തീറ്റയും ഒരുക്കാനുള്ള നടപടികളും നാം കൈക്കൊള്ളും. ലോകത്തെ ജൈവവൈവിദ്ധ്യത്തിന്റെ 8 ശതമാനം ഇന്ത്യയിലാണ്. അതാണ് നമ്മുടെ ശരിയായ ശക്തി, മൃദുശക്തി'' മന്ത്രി അഭിപ്രായപ്പെട്ടു.  

Tags:    

Similar News