രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30,000 കടക്കാത്ത 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുമ്പോള്‍ ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 30,000 കടക്കാത്ത 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടകം, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കൊവിഡ് രോഗികളുമുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
നാഗാലാന്‍ഡ്: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍ 26,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17 വരെയുള്ള കണക്കാണ് ഇത്. 20,829 പേര്‍ രോഗമുക്തരായി. 120 പേര്‍ മരിച്ചു.
മിസോറാം: മിസോറാമില്‍ ഇതുവരെ 26,476 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 24,875 പേര്‍ രോഗമുക്തരായി. 519 പേര്‍ മരിച്ചു.
സിക്കിം: സിക്കിമില്‍ 23,080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20,441 പേര്‍ രോഗമുക്തരായി. 319 പേര്‍ക്ക് ജീവഹാനിയുണ്ടായി.
ലഡാക്ക്: ജൂലൈ 17 വരെയുള്ള കണക്കനുസരിച്ച് 20,240 പേര്‍ക്കാണ് ലഡാക്കില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 19,929 പേര്‍ രോഗമുക്തരായി. 206 പേര്‍ മരിച്ചു.
ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു:
ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയുവില്‍ 10,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 10,573 ആയി. 4 പേര്‍ മരിച്ചു.
ലക്ഷദ്വീപ്
ലക്ഷദ്വീപില്‍ 11,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ചത്. 10,053 പേര്‍ രോഗമുക്തരായി. 49 പേര്‍ മരിച്ചു.
ആന്‍ഡമാന്‍ ആന്റ് നികോബര്‍ ഐലന്‍ഡ്
ആന്‍ഡമാനില്‍ ഇതുവരെ 7505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7360 പേര്‍ രോഗമുക്തരായി. 129 പേര്‍ മരിച്ചു.
