ചത്തീസ്ഗഡ്: സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ മൂന്നു സ്ത്രീകളടക്കം ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു

Update: 2019-08-03 10:37 GMT
റായ്പൂര്‍: സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചത്തീസ്ഗഡിലെ ബഗനടി പോലിസ് സ്‌റ്റേഷന് സമീപത്തെ സീതഗോട്ട വനമേഖലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. പതിവ് നിരീക്ഷണത്തിനായി ഇറങ്ങിയ സേനയുടെ നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാവോവാദി വിരുദ്ധ സേനാ ഡിഐജി സുന്ദര്‍രാജ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഏറ്റുമുട്ടലിനു ശേഷം മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് മൂന്നു സ്ത്രീകളടക്കം ഏഴ് മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തത്. മേഖലയില്‍ നിന്നും വെടിക്കോപ്പുകളും മറ്റും കണ്ടെടുത്തതായും ഡിഐജി വ്യക്തമാക്കി.