കയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. കയ്‌റോയില്‍നിന്ന് 30 കിലോമീറ്റര്‍ വടക്കുകിഴക്കായി എല്‍ ഒബൂരിലെ മിസര്‍ അല്‍ അമല്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അന്വേഷണത്തില്‍ വൈദ്യുത തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്നു ആശുപത്രിയില്‍നിന്നും രോഗികളെ കയ്‌റോയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഈജിപ്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായി. ആരോഗ്യ ആരോഗ്യ മന്ത്രാലയംത്തിന്റെ കണക്കുപ്രകാരം ഇന്നലെ 1,189 പുതിയ കൊവിഡ് കേസുകളും 43 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 131,315 ആയി മരണസംഖ്യ 7,352.