ഡല്‍ഹി പോലിസില്‍ 68 പേര്‍ക്ക് 'സീനിയോരിറ്റിപ്പട്ടിക പരിഗണിക്കാതെ' സ്ഥാനക്കയറ്റം; ഭൂരിഭാഗവും ഭീകരത വിരുദ്ധ സ്‌ക്വാഡിലുള്ളവര്‍
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് 68 ഉദ്യോഗസ്ഥര്‍ക്ക് സീനിയോരിറ്റിപ്പട്ടിക പരിഗണിക്കാതെ സ്ഥാനക്കയറ്റം നല്‍കി. ഉദ്യോഗസ്ഥരുടെ 'ജോലിയിലെ മികവ്' പരിഗണിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്്തു.
സ്ഥാനക്കയറ്റം ലഭിച്ച 68ല്‍ 46 പേരും ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിലുള്ളവരാണ്.
ഡല്‍ഹി കലാപത്തില്‍ പ്രതിയായ ഷാരൂഖ് തോക്കിന്‍മുനയില്‍ നിര്‍ത്തിയ ദീപക് ദാഹിയക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.
അസാധാരണമായ ധീരത പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.
ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ മിക്കവരും ഡല്‍ഹി പോലിസിലെ കുപ്രസിദ്ധമായ തീവ്രവാദ, ഭീകരവിരുദ്ധ സ്‌ക്വാഡുകളില്‍ അംഗങ്ങളാണ്. മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധക്കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തവര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
100ഓളം കാണാതായ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ത്ത ഹെഡ് കോണ്‍സ്റ്റബിളും പട്ടികയില്‍ പെടുന്നു.
സ്ഥാനക്കയറ്റം ലഭിച്ച ചുരുക്കം പേരൊഴികെ എല്ലാവരും കോണ്‍സ്റ്റബിള്‍മാരാണ്.