ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളില്‍ 67% ബിരുദധാരികള്‍, റിപോര്‍ട്ട്

Update: 2026-03-23 06:10 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങളില്‍ 67 ശതമാനവും ബിരുധധാരികളെന്ന് റിപോര്‍ട്ട്. ബിരുദധാരികളുടെ ശതമാനം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഇരട്ടിയായി ഉയര്‍ന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. അസിം പ്രേംജി യൂണിവേഴ്സിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഡേറ്റ പ്രകാരം, 2023-ല്‍ രാജ്യത്ത് തൊഴില്‍ ഇല്ലാത്ത യുവജനങ്ങളില്‍ ഏകദേശം 67% (ഏകദേശം 1.1 കോടി) ബിരുദധാരികളാണ്, 2004 ല്‍ ഇത് 32% (30 ലക്ഷം) എന്ന നിലയിലായിരുന്നു. അതേസമയം, 2023-ല്‍ 20-29 വയസ്സുള്ള യുവജനങ്ങളില്‍ ബിരുദധാരികളുടെ പങ്ക് 28% (6.3 കോടി) ആയിരുന്നു. അതായത് വര്‍ഷം തോറും ബിരുധധാരികളുടെ എണ്ണം കൂടിയെങ്കിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റം വന്നില്ലെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ബിരുധ ദാരികളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Tags: