ഇന്ധന പൈപ്പ് ലൈനില്‍ സ്‌ഫോടനം: മെക്‌സിക്കോയില്‍ 66 പേര്‍ വെന്തുമരിച്ചു

76 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Update: 2019-01-19 18:12 GMT
മെക്‌സിക്കോ സിറ്റി: മധ്യ മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ അഗ്നിബാധയിലും 66 പേര്‍ വെന്തുമരിച്ചു. 76 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ധനം കൊണ്ടുപോവുന്ന പൈപ്പലൈനില്‍ ചോര്‍ച്ചയുണ്ടായതിനെതുടര്‍ന്ന് ആളുകള്‍ ഇന്ധനം ശേഖരിക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. തുടര്‍ന്നു അഗ്നിബാധ ഉണ്ടാവകയും അതിവേഗം പടരുകയുമായിരുന്നു. കത്തിയമര്‍ന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിവരികയാണ്. സഹായമഭ്യര്‍ഥിച്ച് ഓടുന്ന ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News