സെപ്തംബര്‍ 3വരെ വിതരണം ചെയ്തത് 65.86 സൗജന്യഭക്ഷ്യക്കിറ്റുകള്‍

Update: 2022-09-04 00:45 GMT

തിരുവനന്തപുരം: സെപ്തംബര്‍ 3 വൈകീട്ട് നാല് വരെ വിതരണം ചെയ്ത ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 65,86,224 ആയി. എ.എ.വൈ വിഭാഗത്തില്‍ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തില്‍ 91 ശതമാനവും എന്‍.പി.എസ് വിഭാഗത്തില്‍ 76 ശതമാനവും കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.

ആകെ 71 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എന്‍.പി.എന്‍.എസ് വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

കിറ്റുവിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ ഞായറാഴ്ച്ച (4 സെപ്.) തുറന്നു പ്രവര്‍ത്തിക്കും. പകരം 19ാം തിയതി റേഷന്‍കടകള്‍ക്ക് അവധി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണം ഏഴാം തിയതി വൈകിട്ട് എട്ടുവരെ ആയിരിക്കും. എഴാം തിയതിയ്ക്കു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 4, 5, 6, 7 എന്നീ തിയതികളില്‍ എല്ലാ വിഭാഗം റേഷന്‍കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉണ്ടായിരിക്കും.

Tags: