ഒന്നിലധികം ബൂത്തുകളില്‍ 655 പേരുടെ പേരുകള്‍; ബീഹാറില്‍ വോട്ടുമോഷണത്തിന്റെ പുതിയ കണക്കുകള്‍
ബീഹാര്‍: ബിഹാറില്‍ വോട്ട് മോഷണത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവരുന്നു. ദര്‍ഭംഗയിലെ ഒന്നിലധികം ബൂത്തുകളില്‍ 655 പേരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന ഏറ്റവും പുതിയ കണക്കുളാണ് അത്.
ദര്‍ഭംഗയില്‍ നടന്ന വോട്ടര്‍ സര്‍വേയില്‍, വോട്ടര്‍ പട്ടികയില്‍ ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ ഉള്ള 655 പേരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ദര്‍ഭംഗയില്‍, ഒരേ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രണ്ടോ അതിലധികമോ സ്ഥലങ്ങളില്‍ നൂറുകണക്കിന് ആളുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി.
ഈ കേസ് മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.ചില കേസുകളില്‍, ഒരേ വ്യക്തിയുടെ പേര് രണ്ടിടങ്ങളില്‍ മാത്രമല്ല, രണ്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആളുകളുടെയെല്ലാം പേരുകള്‍ ഒരേ നിയമസഭാ മണ്ഡലത്തിലെ വ്യത്യസ്ത ബൂത്തുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് റിപോര്‍ട്ടുകള്‍.