228 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 626 പേരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: 228 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 262 പേരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയിലെത്തിയവരില്‍ 77 പേര്‍ അഫ്ഗാന്‍ സിക്കുകാരാണ്.
ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിനു പുറമെയാണ് ഇത്.
കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ മൂന്ന് പ്രതികളും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
താലിബാന്‍ അധികാരമേറ്റശേഷം ഏഴ് വിമാനങ്ങളിലാണ് അഫ്ഗാന്‍ സ്വദേശികള്‍ അടക്കമുള്ളവരെ ഇന്ത്യയിലെത്തിയത്.
2020 മാര്‍ച്ചില്‍ 383 അഫ്ഗാന്‍ സിക്കുകാര്‍ ഇന്ത്യയിലെത്തിയിരുന്നു.
അഫ്ഗാനില്‍ കുടുങ്ങിയ സിക്കുകാര്‍ക്ക് പ്രധാനമന്ത്രി മോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.