24 മണിക്കൂറിനുള്ളിൽ ആന്തമാനില്‍ 6 പേര്‍ക്ക് കൊവിഡ്

Update: 2020-07-27 04:03 GMT

പോര്‍ട്ട് ബ്ലയര്‍: കേന്ദ്ര ഭരണ പ്രദേശമായ ആന്തമാനില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 324 ആയി.

''കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 324 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 182പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു''-ആന്തമാന്‍ നിക്കോബര്‍ ഭരണകൂടം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ആന്തമാനില്‍ ഇതുവരെ മരങ്ങള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.