വിശാഖപ്പട്ടണം: വിശാഖപ്പട്ടണത്ത് ആറ് മാവോവാദികളെ പോലിസ് വെടിവെച്ചുകൊന്നു. പോലിസിലെ ഗ്രേഹണ്ട് വിഭാഗം നടത്തിയ ഓപറേഷനിലാണ് ആറ് പേര്‍ മരിച്ചതെന്ന് വിഖാഖ് റൂറല്‍ സ്പി ബി വി കൃഷ്ണ റാവു പറഞ്ഞു.
ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പത്രങ്ങള്‍ക്കു നല്‍കിയ വാര്‍ത്താകുറിപ്പില്‍ പോലിസ് പറയുന്നത്. തീഗ്ലമേട്ട വനമേഖലയില്‍ മാംപ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മരിച്ചവരില്‍ ഒരാള്‍ സത്രീയാണ്.
ഒരു എകെ, ഒരു എസ്എല്‍ആര്‍, മൂന്ന് 303 റൈഫിള്‍ എന്നിവ കണ്ടെടുത്തു.