രണ്ട് വര്‍ഷത്തിനിടെ കസ്റ്റംസ് കേന്ദ്രങ്ങളില്‍ നടന്നത് ആറു ബില്ല്യന്‍ റിയാലിന്റെ ടാക്‌സ് വെട്ടിപ്പ് ശ്രമം

2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി വരുമാനം കൂടിയിട്ടുണ്ട്.

Update: 2020-01-15 18:32 GMT

ദമ്മാം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗദി കസ്റ്റംസ് കേന്ദ്രങ്ങളില്‍ നികുതി വെട്ടിപ്പിനു ശ്രമം നടത്തിയത് ആറു ബില്യന്‍ റിയാലിന്റെ. സൗദി കസ്റ്റംസ് മേധാവി ഡോ. മാസിന്‍ അല്‍സാമില്‍ അറിയിച്ചതാണിത്. നികുതി വെട്ടിപ്പ് പിടിക്കപെട്ടാല്‍ പിഴ ഉള്‍പ്പടെ ഇരട്ടി തുക ഈടാക്കും. വെട്ടിപ്പ് കൂടുന്നതനുസരിച്ച് പിഴയും കൂടും. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി വരുമാനം കൂടിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ കണക്കുകള്‍ ശരിയാക്കുന്നതിനു ആറു മാസത്തെ സമയപരിധി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

Tags:    

Similar News