ന്യൂഡല്‍ഹി; ധനമന്ത്രി സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.
2022 സാമ്പത്തിക വര്‍ഷം 5 ജി മൊബൈല്‍ സര്‍വീസ് ആരംഭിക്കും.
പ്രത്യേക സാമ്പത്തിക മേഖലാ നിയമം ഉടന്‍ പൊളിച്ചെഴുതും. പകരം എന്റര്‍പ്രൈസുകളുടെയും ഹബുകളുടെയും വികസനത്തിനുവേണ്ടി പുതിയ നിയമനിമാ
ണം നടത്തും. കയറ്റുമതി രംഗത്തെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
താമസിയാതെ രാജ്യത്ത് ഇ പാസ്‌പോര്‍ട്ട് കൊണ്ടുവരും. ചിപ്പ് പിടിപ്പിച്ച തരം പാസ്‌പോര്‍ട്ടായിരിക്കും ലഭ്യമാക്കുക.
അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. യാത്രക്കാരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കും.
എമര്‍ജന്‍സി ക്രഡിറ്റ് ലൈന്‍ ഗാരന്‍ഡി സ്‌കീം അടുത്ത മാര്‍ച്ച് 2023വരെ നീട്ടും.