5,812 ഫുള്‍ എ പ്ലസ്സുകാര്‍ക്ക് ഇഷ്ടവിഷയം കിട്ടിയില്ല; പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി

Update: 2021-10-25 05:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നിയമസഭയില്‍ അംഗീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

78 താലൂക്കില്‍ സീറ്റില്ലാത്ത 50 താലൂക്കുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കാത്തതാണ് മറ്റൊരു പ്രശ്‌നം.

പൂര്‍ണമായി ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുക, 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ജില്ലകളില്‍ വീണ്ടും ആവശ്യമാണെങ്കില്‍ 10 ശതമാനം സീറ്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുവദിക്കുക തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പിന് താല്‍ക്കാലിക ബാച്ച് അനുവദിക്കാനും ആലോചിക്കുന്നു.

5812 ഫുള്‍ എ പ്ലസ്സുകാര്‍ക്കാണ് ഇഷ്ടവിഷയം കിട്ടാത്തത്. 

Tags:    

Similar News