കാനഡയില്‍ 5,52,020 കൊവിഡ് ബാധിതര്‍; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
ഒട്ടാവ: കാനഡയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5,52,020 കടന്നു. ഇതുവരെ രാജ്യത്ത് 14,963 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒന്‍ടാറിയോവില്‍ 24 മണിക്കൂറിനുളളില്‍ 2,005 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒന്‍ടാറിയോവില്‍ ഇതുവരെ 1,71,416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ പ്രവിശ്യയില്‍ 2,000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് തുടര്‍ച്ചയായി 13ാം ദിവസമാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കു കേശം പല പ്രവിശ്യകളിലും കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. ക്യൂബക്കില്‍ കഴിഞ്ഞ ദിവസം മാത്രം 6,783 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം കാനഡയിലെ ദുര്‍ഹാം പ്രദേശത്ത് രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം പിടിപെട്ടിരുന്നു.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഓന്‍ടോറിയൊവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
ബ്രിട്ടനില്‍ നിന്ന് ഡിസംബര്‍ 20 മുതല്‍ ജനുവരി 6 വരെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.