യുപി അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ 53.93 ശതമാനം പോളിങ്

Update: 2022-02-27 15:26 GMT

ലഖ്‌നോ; യുപിയില്‍ ഇന്ന് നടന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പില്‍ 53.93 ശതമാനം പേര്‍ വോട്ട് ചെയ്തു. ഞായറാഴ്ച 5 മണിക്കുശേഷം പുറത്തുവിട്ട കണക്കനുസരിച്ചാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

12 ജില്ലകളിലായി 61 നിയോജകമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അയോധ്യ, പ്രയാഗ് രാജ് മണ്ഡലങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ്സിന്റെ മണ്ഡലമായി അറിയപ്പെടുന്ന അമേഥിയും റായ്ബറേലിയും തിരഞ്ഞെടുപ്പ് നടന്നു.

ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ്, ബരാബങ്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നിവയാണ് തിരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങള്‍. 

2,24,77,494 പേരാണ് ഇന്ന് വോട്ട് ചെയ്തത്. 693 പേര്‍ മല്‍സരരംഗത്തുണ്ടായിരുന്നു. ഏഴ് മണിക്കു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിനാണ് അവസാനിപ്പിച്ചത്.