ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 531 പേര്‍ക്ക് ഡങ്കിപ്പനി; കേന്ദ്രം നിരീക്ഷണ കമ്മിറ്റിയെ നിയോഗിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ 531 പേര്‍ക്ക് ഡങ്കി സ്ഥിരീകരിച്ചു. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജീവിക്കുന്നവരുടെ കണക്കാണിത്. ഈ വര്‍ഷം ഇതുവരെ 6 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് 1,537 പേര്‍ക്കാണ് ഈ വര്‍ഷം ഡങ്കിപ്പനി പിടിച്ചത്.
ഡങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഒരു അവലോകനയോഗം ചേരുന്നുണ്ട്. രാജ്യത്തെ ഡെങ്കിപ്പനി വ്യാപനത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
ഡങ്കിബാധ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടിയുമുണ്ടാകും.
ഡങ്കിബാധയുടെ സാഹചര്യത്തില്‍ പല ആശുപത്രികളും കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്‍ കൂട്ടി തീരുമാനിച്ച ഗുരുതരമല്ലാത്ത സര്‍ജറികളും മാറ്റിവച്ചു.
കഴിഞ്ഞ ദിവസത്തോടെയാണ് തലസ്ഥാനത്ത് ഡങ്കി ബാധിച്ചവരുടെ എണ്ണം ആയിരമായത്. ഡല്‍ഹിയിലും യുപിയിലും ഡങ്കിപ്പനി വ്യാപിക്കുന്നതായ റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
ഒക്ടോബറില്‍ മാത്രം ഡല്‍ഹിയില്‍ 650 കേസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സപ്തംബറിലാണ് രാജ്യത്താദ്യമായി ഡങ്കി ബാധിച്ച് ഡല്‍ഹിയിലെ 35 വയസ്സുകാരിയായ ഒരു സ്ത്രീ മരിച്ചത്.
ഡങ്കിക്കു പുറമെ രാജ്യത്ത് ചിക്കന്‍ ഗുനിയ, മലേറിയ എന്നിവയും പടര്‍ന്നുപിടിക്കുന്നുണ്ട്.
