കെഎസ്ഇബിയുടെ ജലസംഭരണികളില്‍ 52.57 ശതമാനം വെള്ളം; ജലനിരപ്പ് സൂക്ഷ്മമായി വിലയിരുത്തുമെന്ന് മന്ത്രി

Update: 2021-07-19 03:56 GMT

ഇടുക്കി: കാലര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.

കെ.എസ്.ഇ.ബി യുടെ ജലസംഭരണികളിലാകെ ജൂലൈ 18 ന് രാവിലെ ഏഴു മണിയ്ക്കുള്ള കണക്കുപ്രകാരം 52.57 ശതമാനം വെള്ളമാണുള്ളത്. പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. എന്നിരുന്നാലും, കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വുകള്‍ കര്‍ശനമായി പാലിക്കാനും, ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകള്‍ നല്‍കി ഡാമുകള്‍ തുറക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു.