2021-22 കാലത്ത് സംസ്ഥാനത്ത് ആരംഭിച്ചത് 5,181 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍; തൊഴില്‍ ലഭ്യത 20,689

Update: 2021-10-13 03:47 GMT

തിരുവനന്തപുരം: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 5,181 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ ആരംഭിച്ചതായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റഎ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (ഡി.ഐ.സിഎം.ഐ.എസ്) റിപോര്‍ട്ട്. പുതിയ സംരംഭങ്ങള്‍ വഴി 20,689 തൊഴില്‍ ലഭ്യതയും 591.58 കോടിയുടെ നിക്ഷേപവും സൃഷ്ടിച്ചു. നിയമ വ്യവസ്ഥ പൂര്‍ണമായും അംഗീകരിച്ച് ഏതൊരു സംരംഭകനും വ്യവസായം ആരംഭിക്കാന്‍ അനുകൂലമായ എല്ലാ സാഹചര്യങ്ങളും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് ഡയറക്ടറേറ്റിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് 5,181 എം.എസ്.എം.ഇ യൂനിറ്റുകള്‍ ആരംഭിച്ചത്. 2021 മെയ് മുതല്‍ സെപ്റ്റംബര്‍ വരെ സമയം കൊണ്ട് 4,299 എം.എസ്.എം.ഇ യൂനിറ്റുകള്‍ ആരംഭിച്ചു. ഇതിലൂടെ 507.83 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്തെത്തി. ഇതിന്റെ ഭാഗമായി 17,448 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു.

2016 മെയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള അഞ്ചു വര്‍ഷക്കാലം സംസ്ഥാനത്ത് 69,138 എം.എസ്.എം.ഇ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 6,448.81 കോടി രൂപയുടെ നിക്ഷേപവും 2,45,369 തൊഴില്‍ ലഭ്യതയുമുണ്ടായി. 

Tags:    

Similar News