രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 5,076 പേര്‍ക്ക് കൊവിഡ്

Update: 2022-09-11 09:01 GMT

ന്യൂഡല്‍ഹി: ദീര്‍ഘമായ ഇടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,076 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. നിലവില്‍ 47,945 കൊവിഡ് ബാധിതര്‍ രാജ്യത്തുണ്ട്. ആകെ രോഗബാധിതരുടെ 0.11 ശതമാനമാണ് ഇത്.

രാജ്യത്തെ രോഗമുക്തിനിരക്ക് 98.71 ശതമാനമാണ്. 24 മണിക്കൂറിനുളളില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 5,970. ആകെ രോഗമുക്തര്‍ 4,39,19,264.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.58 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.72 ശതമാനം.

രാജ്യത്ത് 88.94 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇന്നലെ മാത്രം 3,20,784 പരിശോധനകള്‍ നടന്നു.