5,000 കാര്‍ മോഷണങ്ങള്‍, കൊലപാതകം, മൂന്ന് ഭാര്യമാര്‍; 'മാരുതിക്കളളന്‍' അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍കാര്‍ കള്ളന്‍ പോലിസ് പിടിയില്‍. 5,000ത്തോളം കാറുകള്‍ മോഷ്ടിച്ച അനില്‍ ചൗഹാനാണ് (52) പോലിസിന്റെ പിടിയിലായത്. മുംബൈ, ഡല്‍ഹി, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി വസ്തുവകകളും ഇയാള്‍ക്കുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് എന്ന സ്ഥാനം പോലിസാണ് ഇയാളില്‍ ആരോപിക്കുന്നത്. 27 വര്‍ഷംകൊണ്ടാണ് ഇത്രയേറെ മോഷണങ്ങള്‍ ഇയാള്‍ നടത്തിയത്. ദേശ് ബന്ധു ഗുപ്ത റോഡ് പ്രദേശത്തുനിന്നാണ് സെന്‍ട്രല്‍ ഡല്‍ഹി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.കൂടുതലും മാരുതി 800 കാറുകളാണ് മോഷ്ടിച്ചത്.
കാര്‍ മോഷണം കൂടാതെ ആയുധക്കടത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. യുപിയില്‍ നിന്ന് ആയുധം വാങ്ങി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വിറ്റഴിക്കുന്നത്.
ഖാന്‍പൂര്‍ പ്രദേശത്ത് ജീവിക്കുമ്പോള്‍ യാത്രക്ക് ഓട്ടോ റിക്ഷയാണ് ഉപയോഗിക്കുന്നത്. 1995ലാണ് കാര്‍ മോഷണം തുടങ്ങിയത്.
നേപാള്‍, ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് മോഷണം നടത്തിയത്.
മോഷണത്തിനിടയില്‍ ടാക്‌സി ഡ്രൈവര്‍മാരെയും കൊലപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് അസമിലേക്ക് പോയി. അവിടെ ജീവിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വസ്തുവകകള്‍ വാങ്ങി. കള്ളപ്പണക്കേസില്‍ ഇ ഡി ഇയാള്‍ക്കെതിരേ കേസെടുത്തു.
