'ബ്രസീലില്‍ 50 അടി നീളമുള്ള അനക്കോണ്ട നദി മുറിച്ചുകടക്കുന്നു'; വൈറല്‍ വീഡിയോയുടെ സത്യമിതാ...(വീഡിയോ)

Update: 2020-10-30 09:45 GMT

ന്യൂയോര്‍ക്ക്: 'ബ്രസീലില്‍ 50 അടി നീളമുള്ള അനക്കോണ്ട നദി മുറിച്ചുകടക്കുന്നു'-ട്വിറ്ററില്‍ വൈറലാകുന്ന ഒരു വീഡിയോയില്‍ പറയുന്നത് സത്യമാണോ എന്നു തിരയുകയാണ് സാമൂഹിക മാധ്യമങ്ങള്‍. എന്നാല്‍, പ്രസ്തുത വീഡിയോ പുതിയതല്ലെന്നും 2018ലാണ് ഇത് ആദ്യമായി ഓണ്‍ലൈനില്‍ വന്നതെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇത് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമില്‍ വീഡിയോ 7 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പക്ഷേ, 2018ല്‍ നിന്ന് 2020ലെത്തുമ്പോഴേക്കും അനക്കോണ്ട പാമ്പിന്റെ നീളം കൂടി, റോഡ് മുറിച്ചുകടക്കുന്നതാവട്ടെ പുഴയായും മാറി, സ്ഥലം തന്നെ മാറി. പുതിയ വീഡിയോയില്‍ പറയുന്നത് ബ്രസീലിലെ സിങ്കു നദി മുറിച്ചു കടക്കുന്ന 50 അടിയുള്ള അനക്കോണ്ട എന്നാണ്. ജനപ്രിയ ട്വിറ്റര്‍ അക്കൗണ്ടായ ദി ഡാര്‍ക്ക് സൈഡ് ഓഫ് നാച്വര്‍ എന്ന അക്കൗണ്ടിലാണ് ഇത്തരത്തില്‍ വീഡിയോ വീണ്ടും പോസ്റ്റുചെയ്തു.

     വീഡിയോ ക്ലിപ്പില്‍ നീളംകൂടിയ പാമ്പ് ഒരു 'നദിയുടെ' ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് മുറിച്ചുകയക്കുന്നതായാണു കാണുന്നത്. എന്നാല്‍, ഇതിനു 50 അടി നീളമുണ്ടെന്നത് തെറ്റാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാക്റ്റ് ചെക്കിങ് വെബ്സൈറ്റായ ദാറ്റ്‌സ് നോണ്‍സെന്‍സ് റിപോര്‍ട്ട് അനുസരിച്ച്, വീഡിയോ ഇന്റര്‍നെറ്റില്‍ ആദ്യം ലഭ്യമായത് 2018 ഏപ്രലിലാണ്.

   


Full View

    കൂറ്റന്‍ അനക്കോണ്ട റോഡ് മുറിച്ചുകടക്കുന്നു എന്ന തലക്കെട്ടോടെയും സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കാതെയുമാണ് ഇത് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. പഴയ വീഡിയോയുമായി താരതമ്യം ചെയ്താല്‍ തന്നെ അനക്കോണ്ടയുടെ വലുപ്പം 50 അടിയാണെന്ന് അവകാശപ്പെടാന്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു വ്യക്തമാണ്. വീഡിയോയുടെ അളവ് മാറ്റിയത് കാരണം പാമ്പിനു യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വലുതാക്കിയെന്നാണു കണ്ടെത്തിയക്. യഥാര്‍ഥ വീഡിയോ 2018 മുതലുള്ളതാണെന്ന് ന്യൂസ് വെബ്സൈറ്റ് ഖൊയും സ്ഥിരീകരിക്കുന്നു. പാമ്പ് നദിയിലൂടെയല്ല, റോഡ് മുറിച്ചുകടക്കുന്നതായും പഴയ വീഡിയോ തെളിവായി കാണിക്കുന്നത്. അതിനാല്‍, ഒരു നദി മുറിച്ചുകടക്കുന്ന 50 അടി അനക്കോണ്ട എന്ന വീഡിയോയിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെടുന്നുണ്ട്.

50-Foot Anaconda? Here's The Truth Behind Viral Snake Video




Tags: