മധ്യപ്രദേശില്‍ വാഹനാപകടം; അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കു പോകുകയിയിരുന്നു ഇവര്‍.

Update: 2020-05-16 10:32 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബന്ദയ്ക്ക് സമീപം വാഹനാപകടത്തില്‍ അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കു പോകുകയിയിരുന്നു ഇവര്‍. പരിക്കേറ്റവരെ ബന്ദയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാന്‍ബില പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് സാഗറിലെ അഡീഷണല്‍ പോലിസ് സൂപ്രന്റ് പ്രവീണ്‍ ഭൂരിയ പറഞ്ഞു. മരിച്ച അഞ്ചുപേരില്‍ മൂന്ന് പേരും സ്ത്രീകളാണ്.

അതേസമയം, ഉത്തര്‍പ്രദേശിലെ ഔരയ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികളായ 24 പേര്‍ മരിച്ചിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചവരിലേറേയും.


Tags:    

Similar News