അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം നേടിയത് 4,844 വിദേശികള്‍; 2021ല്‍ മാത്രം 1,733 പേര്‍
ന്യൂഡല്‍ഹി; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 4,844 വിദേശികള്‍ ഇന്ത്യന്‍ പൗരത്വം നേടിയെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2020ല്‍ പൗരത്വം നേടിയവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് 2021ല്‍ പൗരത്വം നേടിയവരുടെ എണ്ണം.
2017ല്‍ 817 വിദേശികള്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയത്. 2018ല്‍ 628 പേര്‍ക്കും 2019ല്‍ 987 പേര്‍ക്കും 2020ല്‍ 639 പേര്‍ക്കും 2021ല്‍ 1,773 പേര്‍ക്കും പൗരത്വം നല്‍കി.
1955ലെ പൗരത്വനിയമത്തിന്റെ 5ഉം 6ഉം 7ഉം വകുപ്പുകളനുസരിച്ചാണ് വിദേശികള്‍ക്ക് പൗരത്വം നല്‍കുക. ഓരോ അപേക്ഷകനും പറയുന്ന കാരണങ്ങള്‍ പ്രത്യേകം പ്രത്യേകം പരിശോധിക്കും.
നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 2018 മുതല്‍ ഇന്ത്യന്‍ പൗരത്വം അനുവദിച്ചവരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളും ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ വിഭാഗക്കാരുമാണ്.
ഈ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനു പൗരത്വനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിന്റെ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല.
സര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2021ല്‍ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട 8,244 വിദേശികള്‍ പൗരത്വത്തിനുവേണ്ടി അപേക്ഷ നല്‍കി. 3,177 പേര്‍ക്ക് പൗരത്വം അനുവദിച്ചു. ഡിസംബര്‍ 2021വരെയുള്ള കണക്കാണ് ഇത്.
2018-2020 കാലത്ത് 2,254 പേര്‍ക്കാണ് പൗരത്വം നല്‍കിയത്.
2018, 2019, 2020, 2021 വര്‍ഷങ്ങളിലായി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍പ്പെട്ട 8,244 പേര്‍ക്കാണ് പൗരത്വം നല്‍കിയത്.
''2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പൗരത്വ അപേക്ഷകളുടെ എണ്ണം 8,244 ആണ്. 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍പ്പെട്ട 3,117 പേര്‍ക്കാണ് പൗരത്വം അനുവദിച്ചത്- ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയെ അറിയിച്ചു.
2019 ഡിസംബര്‍ 12നാണ് പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ, അതിന്റെ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദു, സിഖ്, പാര്‍സി, ക്രിസ്ത്യന്‍, ബൗദ്ധ, ജൈന വിഭാഗത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് പൗരത്വഭേദഗതി നിയമം പാസ്സാക്കിയത്. ഇതിനെതിരേ പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തി. പട്ടികയില്‍ നിന്ന് മുസ് ലിംകളെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഫോറിനേഴ്‌സ് ആക്റ്റ് 1946, റജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്റ്റ് 1939, പാസ്‌പോര്‍ട്ട് ആക്റ്റ് 1920, സിറ്റിസന്‍ ഷിപ് ആക്റ്റ് 1955 എന്നിവയനുസരിച്ചാണ് മുന്‍കാലങ്ങളില്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്ന് റായി പറഞ്ഞു.
2016-2020 കാലത്ത് പൗരത്വം ലഭിച്ചരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് 4,177 ആണെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ 628 പേരുടെ അപേക്ഷ 2018ലും 987 പേരുടേത് 2019ലും 639 പേരുടേത് 2020ലും തീര്‍പ്പാക്കി പൗരത്വം നല്‍കി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14വരെ 10,635 അപേക്ഷകള്‍ മന്ത്രാലയത്തിന് ലഭിച്ചു. അതില്‍ 7,306 എണ്ണം പാകിസ്താനില്‍നിന്നും 1,152 എണ്ണം അഫാനിസ്താനില്‍നിന്നും 161 എണ്ണം ബംഗ്ലാദേശില്‍ നിന്നുമാണ്. അപേക്ഷകരില്‍ 428 പേര്‍ക്ക് മാതൃരാജ്യം തന്നെയില്ല.

