പുതുച്ചേരി: പുതുച്ചേരിയില്‍ 481 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 138 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5 പേര് മരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം പുതുച്ചേരിയില്‍ ഇതുവരെ 6,381 പേര്‍ക്ക് രോഗം ബാധിച്ചിട്ടിണ്ട്. അതില്‍ 2,616 പേര് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. 3,669 പേരുടെ രോഗം ഭേദമായി. ഇതുവരെ പുതുച്ചേരിയില്‍ 96 പേര് മരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഇന്നത്തോടെ 23 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ഇന്ന് മാത്രം 834 പേര് മരിച്ചു. 24 മണിക്കൂറിനുളളിലെ ആകെ രോഗബാധിതര്‍ 46,091 ആണ്.
രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി 6,43,948 പേരാണ് ചികില്‍സയിലുള്ളത്. 16,39,600 പേര് ആശുപത്രി വിട്ടു. രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്.