മാളയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പ്രവര്‍ത്തിച്ച വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു

കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തിരുത്ത തിരുവഞ്ചിപുരത്താഴത്തുള്ള പറമ്പില്‍ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് 450 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.

Update: 2020-04-13 13:10 GMT

മാള: മാളയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തിരുത്ത തിരുവഞ്ചിപുരത്താഴത്തുള്ള പറമ്പില്‍ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് 450 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.


ലോക്ക് ഡൗണ്‍ കാലയളവില്‍ ഈസ്റ്റര്‍ - വിഷു വിപണി മുന്നില്‍ കണ്ട് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ വാഷാണ് പിടികൂടിയത്. പ്രദേശത്ത് ചാരായ വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. മാള എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ എം ഡി ഷിജു, ടി ബി ബിനോയ്, ജോഷി ചക്കാലക്കല്‍, രഞ്ജിത് കുമാര്‍, പി കെ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ എസ് മന്‍മഥന്‍, സി കെ ചന്ദ്രന്‍, എക്‌സൈസ് ഓഫിസര്‍ രഞ്ജു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

Tags:    

Similar News