44,230 പേര്‍ക്ക് കൊവിഡ്, സജീവ രോഗികള്‍ 4 ലക്ഷത്തിനു മുകളില്‍

Update: 2021-07-30 04:32 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,15,72,344 ആയി. ഇന്നലെ മാത്രം 555 പേര്‍ക്ക് ജീവഹാനിയുണ്ടായി. 4,23,217 പേര്‍ മരിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 4,05,155 പേരാണ് ചികില്‍സയിലുള്ളത്. ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 1.28 ശതമാനമാണ്. ആകെ രോഗമുക്തരുടെ എണ്ണം 3,07,43,972 ആയി. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.

കഴിഞ്ഞ ദിവസം മാത്രം 18,16,277 പരിശോധനകള്‍ നടത്തി. ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 46,46,50,723 ആയി.

വിവിധ സംസ്ഥാനങ്ങളിലായി 28.8 ദശലക്ഷം വാക്‌സിന്‍ ഇനി ഉപയോഗിക്കാന്‍ ബാക്കിയുണ്ട്. 474.8 ദശലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്.