ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ഓഫ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 62 കിലോഗ്രാം ഹറോയിന്‍ പിടികൂടി. ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പിടിച്ചെടുക്കലാണ് ഇതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന് ഏകദേശം 432 കോടി രൂപ വിലവരും.
സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉഗാണ്ടയില്‍നിന്നെത്തിയ ചരക്കിനോടൊപ്പമാണ് ഹെറോയിന്‍ കണ്ടെത്തിയത്. ട്രോളിബാഗെന്ന മട്ടിലായിരുന്നു.
ബാഗുകളില്‍ ദ്വാരമുണ്ടാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
രാമന്‍ നവജ്യോദ് തുടങ്ങി രണ്ട് പേരാണ് ചരക്കിനു പിന്നില്‍. ഇരുവരും പഞ്ചാബില്‍നിന്നുള്ളവരാണെങ്കിലും ഉഗാണ്ടയിലാണ്.