കാബൂളില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2

Update: 2020-09-24 01:00 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ കാബൂളില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായി. ദേശീയ സീസ്‌മോളജി കേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്.

ഭൂചലനത്തിന്റെ ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി. കാബൂളില്‍ നിന്ന് 237 കിലോമീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെ 5.33നാണ് ഭൂചനലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags: