ഗാന്ധിനഗര്‍: ഗുജറാത്തില്‍ കേന്ദ്ര ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 42 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. ഗാന്ധിധാമിലെ സിജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ വസതിയില്‍ ഇന്ന് വൈകീട്ടോടെയാണ് സിബിഐ പരിശോധന നടത്തിയത്. ഇയാളുടെ പക്കല്‍ നിന്ന് വിദേശ കറന്‍സികള്‍, ആഡംബര വാച്ചുകള്‍, അനധികൃത സ്വത്തിന്റെ രേഖകള്‍ എന്നിവ കണ്ടെത്തി. ഉദ്യോഗസ്ഥന്റെ വസതിയില്‍ തിരച്ചില്‍ തുടരുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡ് പരമ്പരയുടെ ഭാഗമായിയാണ് പരിശോധന.