കൊവിഡ് പ്രതിദിന രോഗികളില്‍ 41 ശതമാനം വര്‍ധന; 24 മണിക്കൂറിനുള്ളില്‍ 5,233 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധയില്‍ 41 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ചില സംസ്ഥാനങ്ങളും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 1881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 81 ശതമാനത്തിന്റെ വര്‍ധന. ഫെബ്രുവരി 18നുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ രോഗവ്യാപനമാണ് ഇത്.
ബിഎ.5 വകഭേദമാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നവയില്‍ അധികമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈയില്‍ 1242 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. തിങ്കളാഴ്ച റിപോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയാണ് ഇത്.
കൊവിഡ് മരങ്ങള്‍ പുതുതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.