ഗുജറാത്തില്‍ 4000 ലിറ്റര്‍ കൃത്രിമ പാല്‍ പിടികൂടി

Update: 2022-08-17 08:57 GMT
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നും 4000 ലിറ്റര്‍ കൃത്രിമ പാല്‍ പിടികൂടി.സള്‍ഫേറ്റ്,ഫോസ്‌ഫേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ പാല്‍ ഏകദേശം നാല് മാസത്തോളമായി വിതരണം ചെയ്യുന്നതായി പോലിസ് പറഞ്ഞു.

വാഹന പരിശോധനക്കിടേ ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന പാല്‍ പോലിസ് കണ്ടെത്തുകയായിരുന്നു.പാലിന്റെ നിര്‍മ്മാണം നടക്കുന്ന ഫാക്ടറിയും പാല്‍ വിതരണം ചെയ്യുന്നവരെയും തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് രാജ്‌കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ അറിയിച്ചു.



Tags:    

Similar News