തിരൂരില്‍ 40 കിലോ കഞ്ചാവ് പിടിച്ചു, പ്രതി രക്ഷപ്പെട്ടു

Update: 2021-06-03 07:27 GMT

തിരൂര്‍: ആലത്തിയൂര്‍ ആലുങ്ങലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എക്‌സൈസ് സംഘം 40.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഘം എത്തുന്നതിന് മുന്‍പ് പ്രതി നവാസ് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് എക്‌സൈസ് സംഘം റയിഡിനെത്തിയത്.

സംഘത്തിന്റെ വിവരം ചോര്‍ന്ന് കിട്ടിയതോടെ നവാസ് രക്ഷപ്പെടുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് മൊത്തം എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.

തിരൂര്‍ എക്‌സൈസ് സി.ഐ.സുമേഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്.

Tags:    

Similar News