ഉത്തരാഖണ്ഡില്‍ നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു

Update: 2022-11-19 14:37 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ദേവാല്‍ പ്രദേശത്ത് നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു. പ്രിയാന്‍ഷു ഭിഷ്ട്, ഗൗരവ് സിങ്, അന്‍ഷുല്‍ ഭിഷ്ട്, അനില്‍ മിശ്ര എന്നിവരാണ് മരിച്ചത്. ഇവര്‍ യഥാക്രമം ധാരാ ഗാവ്, ഒഡാര്‍ ഗാവ്, സോദിഗ് സര്‍കോട്ട്, ഇച്ചോളി എന്നിവിടങ്ങളിലെ നിവാസികളായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കാണാതായ ഇവരെ ശനിയാഴ്ച രാവിലെയാണ് ദേവല്‍ മേഖലയിലെ പിണ്ടാര്‍ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. 15- 17 വയസ് പ്രായമുള്ള ആണ്‍കുട്ടികളെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഇവരുടെ വീട്ടുകാര്‍ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും നാല് പേരെയും കണ്ടെത്താനായില്ലെന്ന് ചമോലി എസ്പി പ്രമേന്ദ്ര ദോബാല്‍ പറഞ്ഞു. ശനിയാഴ്ച, പിണ്ടാറിന്റെ കൈവഴിയായ കെയില്‍ നദിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെയാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Tags:    

Similar News