മഹാരാഷ്ട്ര: നാല് വിമതര്‍ കൂടി തിരികെയെത്തിയതായി എന്‍സിപി
നര്‍ഹരി സിര്‍വാള്‍, ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍,വിനായ് ദൗലത്ത് എന്നിവരാണ് എന്‍സിപി ക്യാംപില്‍ തിരിച്ചെത്തിയത്.
മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിനൊപ്പം പോയ നാല് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയതായി എന്‍സിപി. നര്‍ഹരി സിര്‍വാള്‍, ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍,വിനായ് ദൗലത്ത് എന്നിവരാണ് എന്‍സിപി ക്യാംപില്‍ തിരിച്ചെത്തിയത്. ഇവര്‍ മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍സിപിയുടെ മറ്റു എംഎല്‍എമാരെയം ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ 54 എംഎല്‍എമാരില്‍ അജിത് പവാര്‍ ഒഴികെ 53 പേരും തങ്ങള്‍ക്കൊപ്പമുണ്ടന്ന് എന്‍സിപി അവകാശപ്പെട്ടു.
അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യതതിനു പിന്നാലെ നാലു വിമത എംഎല്‍എമാരെ കാണാനില്ലായിരുന്നു. എന്‍സിപി വിദ്യാര്‍!ത്ഥി സംഘടനയുടെ പ്രസിഡന്റ് സോണിയ ദൂഹനും, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ധീരജ് ശര്‍മ്മയും നേതൃത്വം നല്‍കിയ സംഘമാണ് ഹരിയാനയില്‍ നിന്നും എംഎല്‍എമാരെ മുംബൈയില്‍ തിരിച്ചെത്തിച്ചത്. എന്‍സിപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹൈയാത്ത് ഹോട്ടലിലാണ് ഇവരെ എത്തിച്ചത്. പുലര്‍ച്ചെ 4.30ഓടെ എംഎല്‍എമാര്‍ മുംബൈയില്‍ എത്തിയതായി എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം എന്‍സിപി അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാല്‍ തിരികെയില്ലെന്ന ഉറച്ച നിലപാടിലാണ് അജിത് പവാര്‍.