ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: നാലു സായുധര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം കാണാതായതായി റിപോര്‍ട്ട് ചെയ്യപ്പെട്ട സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരാണെന്ന് കരുതപ്പെടുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Update: 2019-06-07 05:28 GMT

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സായുധര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം കാണാതായതായി റിപോര്‍ട്ട് ചെയ്യപ്പെട്ട സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരാണെന്ന് കരുതപ്പെടുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സായുധ സാന്നധ്യമുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് സൈന്യവും പോലിസും സിആര്‍പിഎഫും നടത്തിയ സംയുക്ത തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് ഓഫിസര്‍ പറഞ്ഞു. തിരച്ചിലിനിടെ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന നടത്തിയ തിരിച്ചടിയിലാണ് സംഘം കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് പോലിസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍നിന്ന് മൂന്നു റൈഫിളുകള്‍ കണ്ടെടുത്തതായും പോലിസ് പറഞ്ഞു.

Tags: